കൊച്ചി :കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ പ്രകൃതി ചികിത്സ വിദഗ്ദൻ ഡോ. ബാബു ജോസഫ് നടത്തിവന്ന ഉപവാസം അവസാനിച്ചു . കൊറോണ വെെറസ് പ്രതിരോധത്തിന് സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മുൻകരുതൽ നടപടികൾക്കൊപ്പം യോഗയും ഉപവാസവും പ്രകൃതിജീവന മാർഗവും പിന്തുടരണമെന്ന സന്ദേശം ഉയർത്തിയായിരുന്നു ഉപവാസം.
16 ന് രാവിലെ തുടങ്ങിയ ഉപവാസം ഇന്നലെ വെെകീട്ട് 5 ന് നടന്ന ചടങ്ങിൽ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ നൽകിയ നാരങ്ങനീര് കഴിച്ചാണ് നിർത്തിയത്.