corona
ചിത്രം രാമമംഗലം ഹൈസ്കൂളിൽ പരീക്ഷക്ക് കോവിഡ് 19 മുന്നൊരുക്കവുമായി പ്രധാന അദ്ധ്യാപകനുംആധ്യാപകരുംകുട്ടികളും

രാമമംഗലം : എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്കും ഡ്യൂട്ടി ചെയ്യുന്ന അദ്ധ്യാപകർക്കുമായി കൊറോണ മുന്നൊരുക്കവുമായി രാമമംഗലം ഹൈസ്‌കൂൾ. പരീക്ഷാ ഹാളിനു പുറത്തായി വെള്ളവും സാനിറ്റൈസറും തയ്യാറാക്കിവെച്ചിട്ടുണ്ട്. ഹാളിൽ പ്രവേശിക്കുന്നതിന് മുൻപ് കുട്ടികൾ കൈയും മുഖവും കഴുകി വൃത്തിയാക്കുന്നു. ആവശ്യത്തിനു കുടിവെള്ളവും സ്‌കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. പ്രധാന അദ്ധ്യാപകൻ മണി പി കൃഷ്ണൻ, അദ്ധ്യാപകൻ അനൂബ് ജോൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.