പറവൂർ : നിറുത്തിയിട്ടിരുന്ന ടോറസിനു പിന്നിൽ ലോറിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. അമ്പലമുകൾ സ്വദേശി ഷൺമുഖനാണ് പരിക്കേറ്റത്. ഇന്നലെ അർദ്ധരാത്രിയോടെടെ പറവൂർ താലൂക്ക് ആശുപത്രിക്ക് സമീപത്താണ് അപകടം. ടാർ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ട്. മുൻഭാഗം ഇടിച്ച് ഡ്രൈവർ കാബിനിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്.