കൊച്ചി : കൊറോണ ഭീഷണിയെ നേരിടാൻ എറണാകുളം ജില്ലാ കോടതി സമുച്ചയത്തിൽ ഇന്നു മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിയന്തര സ്വഭാവമുള്ളതും അത്യാവശ്യമായതുമായ കേസുകൾ മാത്രം പരിഗണിക്കും. നേരിട്ട് കോടതിയിൽ ഹാജരാകാൻ താല്പര്യമുള്ള വ്യവഹാരികൾ അവരുടെ അഭിഭാഷകന്റെ കത്തും തിരിച്ചറിയൽ രേഖകളും കൈയിൽ കരുതണം. കേസ് വിളിക്കുമ്പോൾ അഭിഭാഷകനോ കക്ഷികളോ ഹാജരാകാത്തതിന്റെ പേരിൽ അച്ചടക്ക നടപടിയുണ്ടാവില്ല. അത്തരം കേസുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ച് അക്കാര്യം അറിയിക്കും.
ഒാരോ ദിവസം പരിഗണിക്കുന്ന കേസുകളുടെയും വിവരം ബാർ അസോസിയേഷനെ മുൻകൂട്ടി അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനങ്ങൾ.