കൊച്ചി: ബ്രേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായി എംപ്ലോയീസ് ഫെഡറേഷൻ ഒഫ് കമ്പ്യൂട്ടർ ആർട്ടിസ്റ്റിന്റെ സഹകരണത്തോടെ ജില്ലാ ആരോഗ്യ വകുപ്പ് ഹാൻഡ് സാനിറ്റേഷൻ ബൂത്തുകൾ കളക്‌ട്രേട്ടിൽ ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. അഡിഷണൽ ഡി.എം.ഒ ഡോ.ആർ.വിവേക് കുമാർ, എഫ്ക്കയുടെ ജില്ലാ പ്രസിഡന്റ് അബ്ദുൽ ലൈസ്, സെക്രട്ടറി അജയൻ എസ്.കെ., ട്രഷറർ വിനോദ് കെ.കെ, ഷൈജു എല്ലോറ, ബിനു ചാരുത തുടങ്ങിയവർ സന്നിഹിതരായിരുന്നു.