suicide

പറവൂർ: വിദേശത്തു നിന്നും രണ്ടു ദിവസം മുമ്പ് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിലുള്ള പറവൂർ ഏഴിക്കര കടക്കര സ്വദേശിയായ നാൽപ്പത്തിയെട്ടുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നു പുലർച്ചെയാണ് വീടിനുള്ള തൂങ്ങിയ നിലയിൽ വീട്ടുകാർ കണ്ടത്. ഉടൻ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി.

നിരീക്ഷണത്തിൽ കഴിയുന്നതിനാൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വിദേശത്തു നിന്നും വന്നതിനു ശേഷം ഒരു മുറിയിലാണ് താമസം. ഇതിനാൽ ഭാര്യയും മക്കളുമായി അടുത്ത് ഇടപെടാൻ സാധിക്കാത്തിനാൽ നിരാശനായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.