library
പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയും, സൈൻ കൺവെൻഷൻ സെന്ററും സംയുക്തമായി സൊസൈറ്റിപടിയിൽ സ്ഥാപിച്ച കൈകഴുകൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ അശ്വതി ശ്രീജിത് നിർവഹിക്കുന്നു

മൂവാറ്റുപുഴ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ബ്രേക്ക് ദ ചെയിൻ പരിപാടികളുടെ ഭാഗമായി കൈകൾ അണുവിമുക്തമാക്കാൻ പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയും , സൈൻ കൺവെൻഷൻ സെന്ററും സംയുക്തമായി പായിപ്ര സൊസൈറ്റിപടിയിൽ കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചു. സൊസൈറ്റിപടിയിൽ സ്ഥാപിച്ചിരിക്കുന്ന കൈകഴുകൽ കേന്ദ്രം പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം. പഞ്ചായത്ത് മെമ്പർ അശ്വതി ശ്രീജിത് കൈകഴുകൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം. കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരൻ , ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി , കൺവെൻഷൻ സെന്റർ ഉടമകളായ അബ്ദുൾ സലാം, ബാവു കുളക്കാടൻ,ലൈബ്രറി പ്രവർത്തകരായ ഇ. എ. ബഷീർ, കെ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.