കൊച്ചി: കൊറോണ വൈറസ് വ്യാപനം കോർപ്പറേഷൻ നികുതി പിരിവിനെയും ബാധിച്ചു. 31 വരെ പലിശരഹിതമായി കെട്ടിടനികുതി അടയ്ക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിരുന്നു. നികുതി സമാഹരണത്തിനായി ക്യാമ്പുകളും സജ്ജീകരിച്ചിരുന്നു.എന്നാൽ കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ക്യാമ്പുകൾ നിർത്തിവച്ചിരിക്കുകയാണ്. പലിശരഹിതമായി നികുതി അടയ്ക്കുന്നതിനുള്ള സൗകര്യം നീട്ടി നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് മേയർ അറിയിച്ചു.