കൊച്ചി: കരിങ്കല്ലിൻ്റെ വിപണിയിലെ ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഇന്നും നാളെയും എറണാകുളം ജില്ലയിലെ മുഴുവൻ ബ്രിക്സ് നിർമ്മാണ യൂണിറ്റുകളും അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തുമെന്ന് എറണാകുളം ജില്ലാ ഹോളോബ്രിക്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ബ്രിക്‌സ് നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളായ ആറ് എം.എം മെറ്റൽ, പാറപ്പൊടി എന്നിവയുടെ അടിക്കടിയുള്ള അമിതമായ വിലവർദ്ധനവ് ഈ വ്യവസായത്തെ തീർത്തും അടച്ച് പൂട്ടൽ വക്കിലെത്തിച്ചിരിക്കുകയാണെന്നും ഇതിൻ്റ് പ്രധാന കാരണം ജില്ലയിലെ ഏതാണ്ട് 80 ശതമാനം ക്വാറികളുടെയും പ്രവർത്തനം നിലച്ചിരിക്കുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിന് പരിഹാരമായി സർക്കാർ അനുമതി നൽകാൻ കഴിയുന്ന മുഴുവൻ പാറമടകൾക്കും പെർമിറ്റ് അനുവദിച്ച് കൊടുക്കണമെന്നാണ് ആവശ്യം.