അങ്കമാലി: എ.പി.കുര്യൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണവും ബോധവത്കരണ പ്രവർത്തനവും സംഘടിപ്പിച്ചു. അങ്കമാലി കുന്ന് പ്രദേശത്തെ നൂറിൽപ്പരം വീടുകളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ സന്ദർശനം നടത്തി. എ.പി. കുര്യൻ പഠനകേന്ദ്രം ചെയർമാൻ അഡ്വ. കെ.കെ. ഷിബു ലഘുലേഖ വിതരണം ചെയ്ത് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി കെ.പി. റെജീഷ്, എം.കെ. റോയി, അഡ്വ. ജെറി വർഗീസ്, ജെറി പൗലോസ്, മിഥുൻ സെബാസ്റ്റ്യൻ, സാന്റോ ദേവസി എന്നിവർ നേതൃത്വം നൽകി. ഇ എം എസ് ദിനാചരണത്തിന്റെ ഭാഗമായായിരുന്നു പരിപാടി.