അങ്കമാലി: കൊറോണ വ്യാപനം തടയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ബ്രേക്ക് ദി ചെയിൻ കാമ്പയിൻ പരിപാടിയുടെ ഭാഗമായി കറുകുറ്റി മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് കൈകൾ ശുചിയാക്കുന്നതിന് ആവശ്യമായ കിയോസ്കുകൾ കറുകുറ്റി റെയിൽവ ജംഗ്ഷനിൽ സ്ഥാപിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു വി. തെക്കേക്കര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തൊമ്മി പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ജോജി പീറ്റർ, വർഗീസ് പി.വി. എന്നിവർ പ്രസംഗിച്ചു.