mask
സി. എസ്. ഐലൈബ്രറിയുടെനേതൃത്വത്തിൽ ഓട്ടോ ഡ്രൈവർമാർക്കുള്ള മാസ്ക്ക് വിതരണം വി.കെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി :സി.എസ്.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അങ്കമാലിയിലെ ടി.ബി ജംഗ്ഷൻ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ കൊറോണ പ്രതിരോധത്തിന് മാസ്‌ക് വിതരണം ചെയ്തു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.കെ. അംബുജാക്ഷൻ, സെക്രട്ടറി പി.വി. റാഫേൽ, ജോ.സെക്രട്ടറി എ.എസ്. ഹരിദാസ് എന്നിവർ സംസാരിച്ചു.