അങ്കമാലി: ആർ.എസ്.പി സ്ഥാപകദിനം പതാകദിനമായി ആചരിച്ചു. മണ്ഡലം സെക്രട്ടറി ബേബി പാറേക്കാട്ടിൽ അങ്കമാലി കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ പതാക ഉയർത്തി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് സോപ്പ്, ടവ്വൽ , മാസ്‌ക് , ഹിന്ദി ലഘുലേഖകൾ എന്നിവ ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ വിതരണം ചെയ്തു. അങ്കമാലി മണ്ഡലം സെക്രട്ടറി ബേബി പാറേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.സി വി ജോസ്, വിൻസി ജോയി , ടി.ഒ. വർഗീസ് ,ഡിൻസ് ജോയി എന്നിവർ പ്രസംഗിച്ചു.