കിഴക്കമ്പലം: പഴന്തോട്ടം എസ്.എൻ.ഡി.പി ശാഖയുടെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഈ മാസം 29 മുതൽ ഏപ്രിൽ 4 വരെ നടത്താനിരുന്ന പഠനശിബിരവും ആഘോഷങ്ങളും ഒഴിവാക്കി.ഏപ്രിൽ 5 ന് പ്രതിഷ്ഠാദിനചടങ്ങുകൾ നടക്കും.

പഴങ്ങനാട് പുളിക്കൽക്കര ശ്രീ ദുർഗ,ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ 26 മുതൽ 30 വരെ നടത്തുന്ന പ്രതിഷ്ഠാദിന ഉത്സവത്തിൻ്റെ ആഘോഷങ്ങൾ ഒഴിവാക്കാനും ക്ഷേത്രച്ചടങ്ങുകൾ മാത്രം നടത്താനും ഭാരവാഹികൾ തീരുമാനിച്ചു.പാങ്കോട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ 26 മുതൽ 28 വരെ നടത്താനിരുന്ന മീനഭരണി മഹോത്സവ പരിപാടികൾ ഒഴിവാക്കിയതായി ക്ഷേത്ര സംരക്ഷണ സംഘം പ്രസിഡൻ്റ് അറിയിച്ചു. ക്ഷേത്ര സംബന്ധമായ തന്ത്രീപൂജകൾ, ദീപാരാധനകൾ, നടയ്ക്കൽ പറയെടുപ്പ് തുടങ്ങിയവ ഉണ്ടാകും.

വാരട്ടിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടത്താനിരുന്ന ഉത്സവാഘോഷ പരിപാടികളും അന്നദാനവും ഒഴിവാക്കിയതായും ക്ഷേത്രച്ചടങ്ങുകളായ പൂജകൾ, ഗണപതിഹോമം, ദീപാരാധനകൾ, കുംഭകുട അഭിഷേകം, മുടിയേ​റ്റ് തുടങ്ങിയവ നടക്കുമെന്നും ആഘോഷക്കമ്മി​റ്റി അറിയിച്ചു.