തൃക്കാക്കര : കഴുകി ഉപയോഗിക്കാവുന്ന മാസ്ക്കുമായി കുടുംബശ്രീ. ലൈനിംഗ് മെറ്റീരിയൽ ഉപയോഗിച്ച് രണ്ട് ലെയർ മാസ്ക്കും സെഞ്ചുറി കോട്ടൺ ഉപയോഗിച്ച് ഒരു ലെയർ മാസ്ക്കുമാണ് ഉൽപ്പാദിപ്പിക്കുന്നത്. രണ്ട് ദിവസത്തിനിടെ 25,000 മാസ്ക്കുകൾ വിവിധ ഡിപ്പാർട്ട്മെൻ്റുകൾക്കും സംഘടനകൾക്കും നൽകി.

കുടുംബശ്രീയുടെ 50 യൂണിറ്റുകളാണ് മാസ്ക് നിർമ്മിക്കുന്നത്. ഒരു മാസക്കിന് 15 രൂപയാണ് വില. കൂടുതൽ ആവശ്യമുള്ളവർക്ക് കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടാം.

സാനിറ്റെസർ പരമാവധി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ടി. പി ഗീവർഗീസ് പറഞ്ഞു.