കോലഞ്ചേരി: കുന്നക്കുരുടി സെൻ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൻ്റെ കുന്നത്തോളി കവലയിലുള്ള ചാപ്പലിൽ ബ്രേക്ക് ദ ചെയിൻ പദ്ധതി പ്രകാരം സൗകര്യം ഏർപ്പെടുത്തി. കൈകൾ കഴുകുന്നതിനുള്ള ടാപ്പും ഹാൻഡ് വാഷും ഇവിടെ ക്രമീകരിച്ചു. വികാരി ഫാ. എൽദോസ് ഏലിയാസ് താമരപള്ളിയിൽ ഉദ്ഘാടനം നിർവഹിച്ചു. ഫാ. വിനീത് തോമസ് അദ്ധ്യക്ഷനായി. പോൾ മാത്യു, കെ.വി. വർഗീസ്, ബാബു വർഗീസ് എന്നിവർ സംബന്ധിച്ചു.