പറവൂർ : ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോണ വൈറസ് പ്രതിരോധത്തിനെതിരെയുള്ള സാനിറ്റെസറുകൾ പറവൂർ നഗരസഭയ്ക്ക് നൽകി. ജില്ലാ സെക്രട്ടറി സരുൺ സാൻ നഗരസഭാ ചെയർമാൻ ഡി. രാജ്കുമാറിന് കൈമാറി. കൗൺസിൽ അംഗങ്ങളായ പ്രദീപ് തോപ്പിൽ, ടി.വി.നിഥിൻ, കെ.എ. വിദ്യാനന്ദൻ, സജി നമ്പിയത്ത്, ആശാ ദേവദാസ്, രാജേഷ് പുക്കാടൻ, കെ.ജി. ഹരിദാസൻ എന്നിവർ പങ്കെടുത്തു.