മരട്: കൊറോണ വ്യാപനം തടയുന്നതിന് മരട് നഗരസഭയിലെ എല്ലാവീടകളിലും,സാനിറ്റൈസറും ഹോമിയോ പ്രതിരോധമരുന്നും വിതരണം ചെയ്യുമെന്ന് കൗൺസിലർ അഡ്വ.ടി.കെ.ദേവരാജൻ അറിയിച്ചു. ഇന്നലെചേർന്ന കൗസലിൽ ആവശ്യപ്പെട്ടതനുസരിച്ച് ആലപ്പുഴ കെ.എസ്.ഡി.പിയിൽ നിന്നും ആവശ്യത്തിന് മരുന്നും സാനിറ്റൈസറും വാങ്ങി ആരോഗ്യമേഖലയിലെ പ്രവർത്തകരെ കൊണ്ട് വിതരണം ചെയ്യിപ്പിക്കവാനാണ് തീരുമാനം.