കൊച്ചി: കൊറോണ ഭീതി മൂലം തൊഴിലാളികൾ ഉൾപ്പെടെ സ്ഥിരവരുമാനം നഷ്‌‌ടപ്പെട്ട മുഴുവൻ പേർക്കും നിത്യോപയോഗ വസ്തുക്കൾ സൗജന്യമായി വിതരണം ചെയ്യണമെന്ന് ബി.എം.എസ് ആവശ്യപ്പെട്ടു. തൊഴിലാളികളും സ്വയം തൊഴിൽ ചെയ്യുന്നവരും ഗുരുതരമായ അവസ്ഥ നേരിടുകയാണ്. റേഷൻ കാർഡിൻ്റെ വിഭാഗം നോക്കാതെ സഹായം നൽകാൻ സർക്കാർ തയ്യാറാകണം. കൊറോണയെ നേരിടാൻ സർക്കാർ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചു ജീവിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ ആവശ്യപ്പെട്ടു.