rektheswary
ചെറായി രക്തേശ്വരി ക്ഷേത്രത്തിലെ മഹോത്സവത്തിന് ക്ഷേത്രംതന്ത്രി വേഴേപ്പറമ്പ് കൃഷ്ണൻ നമ്പൂതിരി കൊടികയറ്റുന്നു

വൈപ്പിൻ: ചെറായി രക്തേശ്വരി ക്ഷേത്രത്തിലെ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി വേഴേപ്പറമ്പ് കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റി. 25ന് ആറാട്ടോടെ സമാപിക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ ആനയും മേളവും പരിപാടികളൊന്നുമില്ലാതെ ക്ഷേത്രചടങ്ങുകളായി പൂജകളും ആറാട്ടും ഗുരുതിയും നടത്താനാണ് തീരുമാനമെന്ന് സെക്രട്ടറി കെ.ജി. അനി, പ്രസിഡന്റ് കെ.ആർ. നാണപ്പൻ, കൺവീനർ സി.എച്ച്. അനിമോഹൻ എന്നിവർ അറിയിച്ചു