alberts
എറണാകുളം സെൻ്റ് ആൽബർട്ട്‌സ് കോളജിലെ രസതന്ത്ര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ഹാൻഡ് സാനിറ്റൈസർ സ്വകാര്യ ബസുകളിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം.എ ജോസഫിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു

കൊച്ചി: എറണാകുളം സെൻ്റ് ആൽബർട്ട്‌സ് കോളജിലെ രസതന്ത്ര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പോക്കറ്റ് ഹാൻഡ് സാനിറ്റെസർ നിർമ്മാണവും വിതരണവും നടന്നു. കോളജ് പ്രിൻസിപ്പൽ ഡോ.എം.എൽ ജോസഫ് ഉദ്ഘാടനം ചെയ്തു.
രസതന്ത്ര വകുപ്പ് മേധാവി ഡോ. എം.എ. സോളമൻ്റെ നേതൃത്വത്തിൽ ബാനർജി റോഡിലും ഹൈക്കോടതി കവലയിലും സാനിറ്റൈസർ ജനങ്ങൾക്ക് വിതരണം ചെയ്തു. ആൽബേർഷ്യൻ സെൻ്റർ ഫോർ ഹ്യൂമൺ റിസോഴ്‌സ് ഡവലപ്‌മെൻ്റ് ആൻഡ് റിസർച്ചിൻ്റെ നേത്യത്വത്തിൽ ബ്രേക്ക് ദ ചെയിൻ പ്രചാരണ ഹൃസ്വ വീഡിയോ പ്രദർശനം കോളജ് വൈസ് ചെയർമാൻ ഫാ. ജോളി ജോൺ ഓടത്തക്കൽ ഉദ്ഘാടനം ചെയ്തു.