മൂവാറ്റുപുഴ: ഏനാനല്ലൂർ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നിർദ്ധന രോഗികൾക്ക് വീൽചെയർ, സർജ്ജിക്കൽ ബെഡ് എന്നിവ വിതരണം ചെയ്തു. വിതരണോദ്ഘാടനം മിൽമ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ജോർഡി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ലയൺസ് ഡിസ്ട്രിക്ട് 318 സി, ഗ്ലോബൽ മെമ്പർഷിപ്പ് ടീം ചെയർമാൻ ഡോ. പി.എം.ജോസഫ് മനോജ് ജെ. എഫ്.മുഖ്യപ്രഭാഷണം നടത്തി.ആയവന പഞ്ചായത്ത് പ്രസിഡൻ്റ് റെബി ജോസ്, ക്ലബ്ബ് ഭാരവാഹികളായ ഷാജി കുര്യൻ,സന്തോഷ് മാലിക്കുന്നേൽ, ലിബിൻ പോത്തനാമുഴി, ജോമോൻ മലേക്കുടിയിൽ, വിനോദ് തെക്കേക്കര എന്നിവർ പ്രസംഗിച്ചു.