ആലുവ: പാർപ്പിട - കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി 21.43 കോടി രൂപയുടെ വരവും 21.34 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ അംഗീകാരം.
പാർപ്പിട മേഖലയ്ക്ക് 1.13 കോടി രൂപയും ഉല്പാദന മേഖലയിൽ 95 ലക്ഷവും പട്ടികജാതി കുടുബങ്ങളുടെ ക്ഷേമത്തിനും കോളനി വികസനത്തിനുമായി 1.61 കോടിയും പട്ടികവർഗ കോളനികളിൽ സോളാർ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും ലൈഫ് ഭവന നിർമ്മാണത്തിനും 84 ലക്ഷം രൂപയും വകയിരുത്തി. വിവിധ റോഡുകൾക്ക് ഉൾപ്പെടെ പശ്ചാത്തല മേഖലയിൽ 61 ലക്ഷവും വനിതാ ഘടകപദ്ധതിക്കായി 48 ലക്ഷവും അങ്കണവാടികളുടെ നിർമ്മിതിക്കും ഹൈടെക്ക് ആക്കുന്നതിനും 24 ലക്ഷവും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്ധ്യാർത്ഥികൾക്ക് സ്‌കോളർഷിനായി 14 ലക്ഷം രൂപയും വകയിരുത്തി. ആരോഗ്യമേഖലക്ക് 35 ലക്ഷവും നീക്കിവച്ചു. വൈസ് പ്രസിഡന്റ് ജോജി ജേക്കബ് ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് നൂർജഹാൻ സക്കീർ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ റെനീഷ അജാസ്, രാജു മാത്താറ, സ്വപ്ന ഉണ്ണി, സ്വാതി റെജികുമാർ, ബ്ലോക്ക് അംഗങ്ങളായ സി.പി. നൗഷാദ്, രമേശൻ കാവലൻ, സി.കെ. ജലീൽ, സി.കെ. മുംതാസ്, എം.എ. അബ്ദുൾ ഖാദർ, അസീസ് എടയപ്പുറം, നെഗീന ഹാഷിം, റംല അബ്ദുൾ ഖാദർ, മറിയാമ്മ ജോൺ, ബി.ഡി.ഒ പ്രസാദ് എസ്. തുടങ്ങിയവർ സംസാരിച്ചു.