കോട്ടയം :എം.ജി സർവകലാശാല നടത്തുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്നും, മുൻ നിശ്ചയപ്രകാരം നടക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു. 20 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ സപ്ലിമെന്ററി പരീക്ഷകൾ മാത്രമാണ് മാറ്റിവച്ചിട്ടുള്ളത്. പരീക്ഷ നടത്തിപ്പിന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ കർശനമായി പാലിക്കുന്നതിന് കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ സംബന്ധിച്ച വിവരം യു.ജി.സി.യെ അറിയിക്കും.