തൃപ്പൂണിത്തുറ: പുതിയകാവ് ആയുർവേദ കോളേജിൽ കോറോണ നിരീക്ഷണ വാർഡ് തുറക്കുന്നതു സംബന്ധിച്ച് മറ്റു രോഗികൾക്ക് ആശങ്ക വേണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കൊറോണ സംശയിക്കുന്നവരെ നീരീക്ഷിക്കാൻ സജ്ജീകരിച്ച പേ വാർഡുകൾ ജനറൽ വാർഡുകളും, ഒ.പിയുമായി സമ്പർക്കമില്ലാത്ത രീതിയിലാണ്. രോഗികൾക്ക്‌ ആശങ്ക വേണ്ട. ആശുപത്രിയുടെ പ്രവർത്തനം സാധാരണ പോലെ തന്നെ നടക്കും.നിലവിൽ ഇവിടെ കോറോണ നിരീക്ഷണത്തിനായി ആരേയും പ്രവേശിപ്പിച്ചിട്ടില്ലന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.