vypari-photo
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് ആൻഡ് വനിതാ വിംഗ് ഉദയംപേരൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹാൻഡ് വാഷിംഗ് സൗകര്യവും, ബോധവത്കരണ നിർദ്ദേശ പോസ്റ്ററുകളുമായി ഉദയംപേരൂരിലെ വ്യാപാരികൾ

ഉദയംപേരൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് ആൻഡ് വനിതാ വിംഗ് ഉദയംപേരൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനും, പൊതുജനങ്ങൾക്കും കൈത്താങ്ങായി ഉദയംപേരൂരിലെ വ്യാപാരികളും വ്യവസായികളും അണിനിരന്നു. നിരവധി സ്ഥാപനങ്ങളുടെ മുൻപിൽ ഹാൻഡ്‌ വാഷിംഗ് സൗകര്യവും, വ്യാപാര സ്ഥാപനങ്ങളിൽ ബോധവത്കരണ പോസ്റ്ററുകളും പതിപ്പിച്ചു. ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി യു.പി.സൗന്ദരരാജൻ, വനിതാ വിംഗ് ജില്ലാ കമ്മറ്റി അംഗങ്ങളായ ജയ ഭാസ്ക്കർ, ഫൗസിയ സത്താർ, യൂത്ത് വിംഗ് ജില്ലാ കമ്മറ്റി അംഗങ്ങളായ ബാരിഷ് വിശ്വനാഥ്, ഷാജി നാലുകണ്ടത്തിൽ, ബിനു ജോൺ, വി.വി .സനീഷ്,തുടങ്ങിയവർ നേതൃത്വം നൽകി.