കിഴക്കമ്പലം:കുന്നത്തുനാട് സർവീസ് സഹകരണ സംഘത്തിൻ്റയും,ഡിവൈ.എഫ്.ഐ കുന്നത്തുനാട് മേഖല കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ പള്ളിക്കരയിൽ ബ്രേക്ക് ദ ചെയിൻ പദ്ധതി തുടങ്ങി. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ ഉദ്ഘാടനം ചെയ്തു.
എറണാകുളം ബസ് സ്റ്റോപ്പിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.സഹകരണ സംഘം പ്രസിഡൻ്റ് നിസാർ ഇബ്രാഹിം,സെക്രട്ടറി സുബിൻ മാത്യു, എം.കെ വേലായുധൻ, എം.കെ കൃഷ്ണൻ, ഡിവൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മുഹമ്മാദാലി ഹുസൈൻ, മേഖല സെക്രട്ടറി സുജിത് ചന്ദ്രൻ കെ.എ മുഹമ്മദ്,നിതിഷ് തുടങ്ങിയവർ സംബന്ധിച്ചു.