kklm
കൂത്താട്ടുകുളം സെൻട്രൽ കവലയിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾ സംയുക്തമായി ആരംഭിച്ച കൈ കഴുകൽ കേന്ദ്രം എൻ.എൽ.സി സംസ്ഥാന പ്രസിഡൻ്റ് കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്കും, ജീവനക്കാർക്കും കൈ കഴുകി ശുചീകരിക്കാൻ വ്യാപാരി വ്യവസായി സമതി കൂത്താട്ടുകുളം യൂണിറ്റിന്റെയും, കെ.എസ്.ആർ.ടി. ഇ.എ(സി.ഐ.ടി.യു ) കൂത്താട്ടുകുളം യൂണിറ്റിന്റെയും നേതൃത്വത്തിൽ സംവിധാനം ഒരുക്കി.
സി.ഐ.ടി.യു കൂത്താട്ടുകുളം ഏരിയാ പ്രസിഡൻ്റും നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി ആലുവ അസി. വർക്ക്സ് മാനേജർ ബി. ഹരികുമാർ, സി.പിഎം കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറി എം.ആർ.സുരേന്ദ്രനാഥ്, കെ.എസ്.ആർ.ടി. ഇ.എ(സി.ഐ.ടി.യു ) എറണാകുളം ജില്ലാ ജോയിന്റ്സെക്രട്ടറി പ്രശാന്ത് വേലിക്കകം, കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ജെ.സാബു, അസി.ഡിപ്പോ എൻജിനീയർ സിജു സുകുമാരൻ, സ്റ്റേഷൻ മാസ്റ്റർ ടി. യു.സുരേഷ് , കെ.എസ്.ആർ.ടി.ഇ.എ യൂണിറ്റ് പ്രസിഡൻ്റ് സി.ജയകുമാർ, കെ.ആർ. ശ്രീകുമാർ വ്യാപാരി വ്യവസായി സമതി യൂണിറ്റ് ഭാരവാഹികളായ , പി.പി. ജോണി, കിഷോർ , പ്രസാദ് ടി.കെ, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. കൂത്താട്ടുകുളത്തെ ചുമട്ടുതൊഴിലാളി യൂണിയനുകൾ സംയുക്തമായി കൂത്താട്ടുകുളം സെൻട്രൽ കവലയിൽ കൈ കഴുകൽ കേന്ദ്രം തുടങ്ങി. എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു.