കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിൻ്റ് പശ്ചാത്തലത്തിൽ ഇന്ന് മുതൽ നടത്താനിരുന്ന തണൽ പരിവാർ ബ്ലോക്ക് ജില്ലാ കൺവൻഷനുകൾ മാറ്റി വച്ചതായി സംസ്ഥാന ചെയർപേഴ്‌സൺ അംബിക ശശി അറിയിച്ചു. തണൽ പരിവാറിൻ്റെ കീഴിൽ നടന്നുവരുന്ന റിഹാബിലിറ്റേഷൻ സെൻ്റർ ഉൾപ്പെടെയുള്ള ട്രെയ്‌നിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർ സ്വയം വീടുകളിൽ ഇരുന്ന് പരിശീലിക്കേണ്ടതാണ്. മൾട്ടിപ്പിൾ ഡിസൈബിലിറ്റി ഉൾപ്പെടെയുള്ള കുട്ടികൾക്ക് ആവശ്യമെങ്കിൽ ഫിസിയോ തെറാപ്പി സൗകര്യം വീടുകളിൽ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.