മൂവാറ്റുപുഴ: തെരുവുനായ ആക്രമണത്തിൽ വളർത്തു കോഴികൾ ചത്തു.നഗരത്തിലെ ജനവാസകേന്ദ്രങ്ങളായ പേട്ട,ഉറവക്കുഴി മേഖലകളിലാണ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ തെരുവുനായ്ക്കളുടെ ആക്രമമുണ്ടായത്. പേട്ട ചേനാട്ട് റൈഹാൻ്റ് 20 ഓളം കോഴികളെയാണ് കൂടു തകർത്ത് നായ് കൂട്ടം കൊന്നത്. ഉറവക്കുഴി പടിഞ്ഞാറെച്ചാലിൽ ഫൈസലിൻ്റെ
28 കോഴികളെയും നായ്കൂട്ടം കൊന്നു. വീട്ടിൽ വളർത്തുന്ന മുട്ട കോഴികളെല്ലാം മുട്ട ഇടുന്നതാണ്. പുലർച്ചെ കോഴിക്കൂട്ടിൽ നിന്നും കരച്ചിൽ കേട്ട് എത്തുമ്പോഴേക്കും കോഴികളെ കടിച്ചുകീറി കൊന്നിരുന്നുവെന്ന് റൈഹാൻ പറഞ്ഞു. പ്രദേശത്ത് കുറെ നാളായി തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.ഉറവക്കുഴി മേഖലയിലും തെരുവുനായ ശല്യം രൂക്ഷമായി. കഴിഞ്ഞയാഴ്ച നായകൾ കുട്ടികളെ ഓടിച്ച സംഭവവുമുണ്ടായി.