മൂവാറ്റുപുഴ:കൊറോണ ഭീതിയുടെ ഭാഗമായി മൂവാറ്റുപുഴ ഹിറാ മസ്ജിദിൽ (എം.ഐ.ഇ.ടി) ജുമായത്തും സംഘടിത നമസ്കാരവും താൽക്കാലികമായി നിർത്തിവച്ചു.വ്യാഴാഴ്ച ചേർന്ന പള്ളി പരിപാലന സമിതി യോഗമാണ് തീരുമാനമെടുത്തത്. ഇന്നലെ അസർ നമസ്കാരം മുതൽ ഇത് നടപ്പായി.ദിവസേനയുള്ള അഞ്ചു നേരത്തെ സംഘടിത നമസ്കാരങ്ങളും വെള്ളിയാഴ്ചകളിലെ ജുമായത്ത് നമസ്കാരവുമാണ് നിറുത്തിവയ്ക്കുന്നത്. അഞ്ചു നേരങ്ങളിലും ബാങ്ക് വിളി നടക്കും. അപ്പോൾ തന്നെ ഇമാമും, ബാങ്ക് വിളിക്കുന്നയാളും നമസ്കാരം നിർവഹിക്കും. തുടർന്ന് പള്ളി അടക്കും.മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ ജുമാ നമസ്‌കാരം 12.50 ന് തുടങ്ങി 1.20 ന് അവസാനിക്കുന്ന തരത്തിൽ ക്രമീകരണം വരുത്തിയിട്ടുണ്ട്.