കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ ദേവാലയങ്ങളിലെ കുർബാനയിലും കുമ്പസാരത്തിലും വിശ്വാസികൾ പങ്കെടുക്കേണ്ടെന്ന് എറണാകുളം അങ്കമാലി അതിരൂപത നിർദ്ദേശിച്ചു. ചുമതലകൾ വഹിക്കുന്ന 15 പേർ മാത്രം ആരാധനയിൽ പങ്കെടുത്താൽ മതിയെന്നാണ് നിർദ്ദേശം.

ഞായറാഴ്ചകളിലെ കുർബാനകൾ ദൃശ്യമാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുന്നത് കണ്ടാൽ മതി. കുർബാനകൾ വീട്ടിലിരുന്ന് സ്വീകരിച്ചാൽ മതി. തൊഴിലില്ലാത്തതിനാൽ വിഷമിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ ശ്രദ്ധിക്കണമെന്നും ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ നിർദ്ദേശിച്ചു.