11
പ്രതികൾ

ത്യക്കാക്കര : മൊബൈൽഫോൺ മോഷണം പതിവാക്കിയ നാൽവർ സംഘത്തെ ഇൻഫോപാർക്ക് പൊലീസ് വലയിലാക്കി. ഇൻഫോപാർക്ക് മേഖലയിൽ ബൈക്കിലെത്തി മോഷണം പതിവാക്കിയ അമ്പലമേട് സ്വദേശികളായ ശരത്ത്, കിരൺ എന്ന് വിളിക്കുന്ന ജിത്തു, അരുൺ, രാഹുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്ക് പരിസരത്തെ കാൽനടയാത്രക്കാരെ നോട്ടമിട്ടായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനെ തുടർന്ന് ഒളിവിലായിരുന്ന ഇവരെ ആലുവയിലെ ലോഡ്ജിൽ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. 25 വയസ്സിന് താഴെയുള്ളവരാണ് പ്രതികൾ. കൊച്ചി നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി കവർച്ച, മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ് ഇവർ. മോഷണവുമായി ബന്ധപ്പെട്ട പരാതിയിൽ ഇൻഫോപാർക്ക് പ്രിൻസിപ്പൾ എസ്.ഐ എ.എൻ ഷാജുവിന്റെ നേതൃത്വത്തിൽ എസ്.ഐ സുരേന്ദ്രൻ, എ.എസ്.ഐമാരായ ഗോപകുമാർ, അബ്ദുൽ ഹനീഫ, ബദർ, പ്രദീപ്, കോൺസ്റ്റബിൾമാരായ അനിൽകുമാർ, സുമേഷ്, ആനന്ദ്, ഹരികുമാർ, ദിനിൽ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.