johnsom

അങ്കമാലി: എടക്കുന്നിൽ മരം മുറിക്കവേ തടി തലയിൽ വീണ് തൊഴിലാളി മരിച്ചു.കറുകുറ്റി എടക്കുന്ന് ചെരടായി ഔസേഫിന്റെ മകൻ ജോൺസൻ (59) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. മറ്റു തൊഴിലാളികളോടൊപ്പം മരം മുറിക്കവേ വെട്ടുന്ന ശിഖരം വഴിയിലേക്ക് വീഴാതിരിക്കാൻ താഴെനിന്ന് കയർ വലിച്ച് പിടിക്കുന്നതിനിടെ ജോൺസന്റെ തലയിലേക്ക് മരത്തടി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണമടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് എടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ നടക്കും. ഭാര്യ: പിലു. മക്കൾ: ലാന്റി, ലിന്റോ. മരുമകൻ: ജോസ്.