കളമശേരി: യുവാവിന്റെ ഭീഷണിയെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കങ്ങരപ്പടി വട്ടപ്പരുതമുകൾ ഹോളിക്രോസ് സ്കൂളിന് സമീപം വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. വിദ്യാർത്ഥിനി വൈകിട്ട് വീടിന് സമീപത്തുള്ള യുവാവുമായി കങ്ങരപ്പടി കവലയിൽ വെച്ച് വാക്ക് തർക്കത്തിൻ ഏർപ്പെട്ടിരുന്നു. തുടർന്ന് വീട്ടിൽ എത്തിയ വിദ്യാർത്ഥിനി മണ്ണെണ്ണ എടുത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തി ആശുപത്രിയിൽ എത്തിച്ചു. അമ്പത് ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർത്ഥിനി കളമശേരി മെഡികൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവാവിനെയും സുഹൃത്തിനെയും നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എച്ച് എം ടി കോളനിയിലെ ഗോഡൗണിന്റെ ബാത്ത് റൂമിൽ കയറി കുറ്റിയിട്ട യുവാവാവിനെ വാതിൽ ചവിട്ടിത്തുറന്നാണ് പിടികൂടിയത്. തുടർന്ന് പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു