നെടുമ്പാശേരി: ബൈക്ക് മോഷ്ടിച്ച യുവാക്കളെ പൊലീസ് പിടികൂടി. വടക്കേക്കര സ്വദേശികളായ റിയാദ് (19), കൃഷ്ണദാസ് (17 ) എന്നിവരാണ് അറസ്റ്റിലായത്. കുത്തിയതോട് സ്വദേശിയുടെ ബൈക്കാണ് മോഷ്ടിച്ചത്. ഇരുവരും ബൈക്ക് മോഷ്ടിച്ച് പോകുന്നതിനിടെ ബൈക്ക് തകരാറിലായി. വർക്ക് ഷോപ്പിൽ തകരാർ പരിഹരിക്കാൻ ഏൽപ്പിച്ചു. അതിനിടെ ബൈക്കിൻെറ ഉടമ സുഹൃത്തുക്കളോടൊപ്പം ബൈക്ക് കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചു. തുടർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.