railway-q
ആലുവ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റെടുക്കാനുള്ള ക്യൂ ഒരു മീറ്റർ അകലത്തിൽ ക്രമപ്പെടുത്തിയപ്പോൾ

ആലുവ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആലുവ നഗരത്തിലെ ആളുകൾ കൂടുന്ന പ്രവർത്തനങ്ങൾ നടത്തിയത് ഒരു മീറ്റർ അകലം പാലിച്ച്. ആലുവ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുൻപിൽ മുട്ടിയുരുമ്മി നിന്നിരുന്നവർ ഒരു മീറ്റർ ദൂരപരിധി പാലിച്ചു. കൗണ്ടറിന് മുൻപിലെ ആളുകൾക്ക് നിൽക്കാൻ ഒരോ മീറ്ററിലും മഞ്ഞ വല തീർത്തു. മഞ്ഞ വരയിൽ നിന്നാണ് ആളുകൾ ടിക്കറ്റെടുത്തത്. അതേ സമയം തീവണ്ടികളിൽ യാത്രക്കാർ ഏറെയുണ്ടായിരുന്നില്ല.
ആലുവ നഗരസഭയിൽ മുഖ്യമന്ത്രിയുടെ കൊറോണ സംബന്ധിച്ച് നടത്തിയ വിശദീകരണം വീഡിയോ കോൺഫറൻസ് വഴി പ്രദർശിപ്പിച്ചു. കോൺഫ്രറൻസ് ഹാളിൽ നടത്തിയ പ്രദർശനത്തിൽ കൗൺസിലർമാർക്കും ജീവനക്കാർക്കും ഇരിക്കാൻ ഒരു മീറ്റർ അകലം പാലിച്ച് കസേരകൾ ഇട്ടിരുന്നു. എന്നാൽ ആലുവയിലെ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തിയവർ ഒരു മീറ്റർ അകലം പാലിക്കാൻ തയ്യാറായില്ല.