കൊച്ചി : നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കിയത് ഏഴുവർഷത്തെ നിയമയുദ്ധത്തിനു ശേഷമാണ്. നീതി നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ എന്തൊക്കെയാണ് പോംവഴികൾ ? ഹൈക്കോടതിയിലെ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫ് അലി നൽകുന്ന നിർദ്ദേശങ്ങൾ ഇങ്ങനെ :
ഇത്തരം കേസുകൾക്കായി ഹൈക്കോടതികളിൽ ഫാസ്റ്റ് ട്രാക്ക് ബെഞ്ച് വേണം.
വധശിക്ഷാ കേസുകളിലെ അപ്പീൽ പരിഗണിക്കാൻ മാത്രമായി നാഷണൽ അപ്പീൽ കോടതി വേണം.
ദയാഹർജി രാഷ്ട്രപതി തള്ളിക്കഴിഞ്ഞാൽ ജുഡിഷ്യൽ ഇടപെടലുകൾ പാടില്ല.
ഇത്തരം ജുഡിഷ്യൽ ഇടപെടലുകൾ നീതി നടപ്പാക്കുന്നത് വൈകാനിടവരും.
നിർഭയ കേസിൽ കഴിഞ്ഞരാത്രി സുപ്രീംകോടതി വാദം കേട്ടതും ഒഴിവാക്കാമായിരുന്നു.
ഫാസ്റ്റ്ട്രാക്ക് കോടതികളുടെ പ്രവർത്തനസമയം പുനർനിർണയിക്കണം.
ഇത്തരം കോടതികൾ പ്രവർത്തനം രാവിലെ എട്ടിന് തുടങ്ങണം.
ഞായറാഴ്ചകളിലും കേസ് പരിഗണിക്കുന്ന സ്ഥിതി വേണം.
വിചാരണക്കോടതികളിൽ കേസുകൾ അടിക്കടി വിളിച്ചു മാറ്റുന്നത് ഒഴിവാക്കണം.
വേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം.
ഇതിനായി പൊലീസിൽ ക്രമസമാധാനപാലനവും അന്വേഷണവും രണ്ടാക്കണം.