കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ളോയ്‌മെന്റ എക്സ്‌ചേഞ്ചിലെ രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ തുടങ്ങിയ സേവനങ്ങൾ www.eemployment.kerala.gov.in ൽ ചെയ്യാം. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി 90 ദിവസത്തിനകം ഹാജരാക്കിയാൽ മതി. ജനുവരി,ഫെബ്രുവരി മാസങ്ങളിൽ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് മേയ് 31 വരെ സമയമുണ്ട്. സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയും ഓൺലൈനായി ചെയ്യാം.