thakol-
സി.പി.എം. മുളവൂര്‍ പി.ഒ. ജംഗ്ഷന്‍ ബ്രാഞ്ച് കമ്മിറ്റി നിര്‍മിച്ച് നല്‍കിയ കനിവ് ഭവനത്തിൻ്റെ താക്കോൽദാനം മുളവൂർ കാട്ടുകുടി കെ.എം. മീരാൻ്റെ കുടുംബത്തിന് ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ നൽകുന്നു

മൂവാറ്റപുഴ:സി.പി.എം. കനിവ് ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം സി.എന്‍.മോഹനന്‍ നിർവഹിച്ചു.മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത് ലോക്കൽ കമ്മിറ്റിയാണ് ഭവനമൊരുക്കിയത്.ലോക്കൽ സെക്രട്ടറി ജോർജ്ജ് കെ. കുരുവിള അദ്ധ്യക്ഷത വഹിച്ചു. മുളവൂര്‍ പി.ഒ. ജംഗ്ഷന്‍ ബ്രാഞ്ചിൻ്റെ നേതൃത്വത്തിലാണ് മുളവൂർ കാട്ടുകുടി കെ.എം. മീരാൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയത്.ബ്രാഞ്ച് സെക്രട്ടറി ഇ എം ഷാജി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എം.ഇസ്മയിൽ,ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ,ടി.എൻ.മോഹനൻ, എം.എ.സഹീർ, എൻ.എ.സിനിൽ ,എം. കെ. ദിലീപ്,നഗരസഭാ ചെയർ പേഴ്സൺ ഉഷ ശശിധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാജി ദിലീപ്, ഉമാമത്ത് സലീം കൗൺസിലർമാരായ മേരി ജോർജ്ജ്, പി.പി നിഷ എന്നിവർ സംസാരിച്ചു.