കോതമംഗലം: തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ മഹോത്സവം നാളെ ആരംഭിക്കും. കൊറോണവ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും നിർദ്ദേശങ്ങൾ മാനിച്ച് ക്ഷേത്രചടങ്ങുകൾ മാത്രമേ നടത്തുന്നുള്ളു. 20 പേരിൽ കൂടുതൽ കുട്ടംകൂടരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ വിശ്വാസികൾ ക്ഷേത്രത്തിലേക്ക് കൂട്ടായി എത്തിച്ചേരരുതെന്ന് അഭ്യർത്ഥിക്കുന്നു.