മൂവാറ്റുപുഴ: കൊറോണയെ പ്രതിരോധിക്കുന്നതിന് വേണ്ടി കേരള എൻ.ജി.ഒ യൂണിയൻ മൂവാറ്റുപുഴ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് പ്രതിരോധ സാമഗ്രികൾ നൽകി. യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ സുനിൽകുമാർ ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയൻ പ്രതിരോധ സാമഗ്രികൾ കൈമാറി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം സി.കെ സതീശൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.എം സജീവ്, എസ്.ഉദയൻ, ജില്ലാ കമ്മറ്റി അംഗം കെ.എം മുനീർ, എരിയാ സെക്രട്ടറി ടി.വി. വാസുദേവൻ, ഏരിയാ പ്രസിഡൻ്റ് കെ.കെ. സുശീല , എന്നിവർ പങ്കെടുത്തു.