കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ചെമ്മലപ്പടിയിൽ പ്രവർത്തിക്കുന്ന പാറമട രാത്രിയും പകലും യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്നതായി പരിസരവാസികൾ പഞ്ചായത്തിൽ പരാതി നൽകി. നിയമപരമല്ലാതെ രാത്രിയിലെ പ്രവർത്തനം പരിശോധിച്ച് നിയന്ത്രിക്കണമെന്നാണ് ആവശ്യം.