കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ന്യൂ ജനറേഷൻ ബാങ്ക്‌സ് ആൻഡ് ഇൻഷ്വറൻസ് സ്റ്റാഫ് അസോസിയേഷൻ്റെ (സി.ഐ.ടി.യു ) നേതൃത്വത്തിൽ ബ്രേക്ക് ദ ചെയിൻ കാമ്പയിന് തുടക്കമായി. കൈ കഴുകൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് പി.ആർ. മുരളീധരനും, ജില്ല ട്രാൻസ്‌പോർട്ട് ഓഫീസർ സാജുദ്ദീനും ചേർന്ന് നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് പത്മൻ, ജില്ലാ ജോയിൻ സെക്രട്ടറി എ പി ഉദയകുമാർ, സംഘടന ജില്ലാ സെക്രട്ടറി സതീഷ് കുമാർ, കെ.എസ്.ആർ.ടി.ഇ.എ ജില്ലാ പ്രസിഡൻ്റ് കെ.എ. നജ്മുദ്ദീൻ ,വി.വിനീത, റഹീം,റോബിൻ, നാസർ, അഭിലാഷ് ,മണിക്കുട്ടൻ ,സച്ചിൻ സതീഷ് എന്നിവർ പങ്കെടുത്തു.