പുത്തൻകുരിശ്: പുത്തൻകുരിശ് പഞ്ചായത്തിൽ സാനിറ്റൈസർ നിർമ്മിക്കുന്നു.ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന ഫോർമുല പ്രകാരമാണ് തയ്യാറാക്കുന്നത്. ബ്രേക്ക് ദി ചെയിൻ കാമ്പയിൻ്റെ ഭാഗമായി മുഴുവൻ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, വായനശാലകൾ, ക്ലബുകൾ, ബസ് സ്റ്റോപ്പുകൾ തുടങ്ങി ജനങ്ങൾ തങ്ങുന്ന മുഴുവൻ പ്രദേശങ്ങളിലും ആദ്യഘട്ടം ഹാൻ്റ് സാനിറ്റൈസർ സൗജന്യമായി വിതരണം ചെയ്തു.
പ്രസിഡൻ്റ് പി.കെ വേലായുധൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് അംബിക നന്ദനൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ. കെ.പി വിശാഖ്, ടി.കെ പോൾ, സോഫി ഐസക്ക് തുടങ്ങിയവർ പങ്കെടുത്തു.