കോലഞ്ചേരി: കൊറോണ,രോഗപ്രതിരോധത്തിൻ്റെ ഭാഗമായി ജോ.ആർ.ടി ഓഫീസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരക്ക് നിയന്ത്രിക്കുവാൻ ഒരാളുടെ പക്കൽ നിന്നും ഒരു അപേക്ഷ മാത്രം സ്വീകരിക്കുകയുള്ളൂ. കൗണ്ടർ സമയത്ത് പത്തിൽ കൂടുതൽ ആളുകൾ ഒരേ സമയം ഓഫീസിനകത്ത് പ്രവേശിക്കരുത്. ഉച്ചയ്ക്ക് ശേഷം അത്യാവശ്യ കാര്യങ്ങൾക്കെല്ലാതെ ഓഫീസിലേക്ക് ആരും വരേണ്ടതില്ല. തീർപ്പു കൽപ്പിച്ച അപേക്ഷകൾ നേരിട്ട് ആർക്കും നൽകുന്നതല്ല. 31 വരെ ഫാസ്റ്റ് ട്രാക്ക് കൗണ്ടർ ഉണ്ടായിരിക്കുന്നതല്ല. ഓൺലൈനായി ഫീസ് അടച്ച അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. 25 വരെ ലേണേഴ്‌സ്, ഡ്രൈവിംഗ്, ബാഡ്ജ്, കണ്ടക്ടർ ടെസ്റ്റുകൾ, റോഡ് സുരക്ഷാ ക്ലാസുകൾ എന്നിവ ഉണ്ടായിരിക്കുന്നതല്ല.വാഹനങ്ങൾ ടെസ്റ്റിനായി കൊണ്ടുവരുന്നവർ കൂട്ടം കൂടി നിൽക്കരുത്. വിവരങ്ങൾക്ക് 8547639040.