അങ്കമാലി: സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പി.എൻ. പണിക്കർ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ടി.പി. വേലായുധൻ മാസ്റ്ററെ റോജി എം. ജോൺ എം.എൽ.എ അനുമോദിച്ചു. ഗ്രാമപ്രദേശങ്ങളിൽ പുസ്തകവായന പ്രചരിപ്പിക്കുന്നതിലും ലൈബ്രറി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും വേലായുധൻ മാസ്റ്റർ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാക്യഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. വർഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഏല്യാസ് കെ. തരിയൻ, കെ.വി. ബിബീഷ്, സഹകരണ ബാങ്ക് ഡയറക്ടർ എം.കെ. ജോഷി എന്നിവരോടൊപ്പം പുരസ്‌കാര ജേതാവിന്റെ കാരമറ്റത്തുള്ള വസതിയിൽ എത്തിയ എം.എൽ.എ പൊന്നാടഅണിയിച്ചു. പുസ്തകവും സമ്മാനിച്ചു.