stephen
കറുകുറ്റി സർവീസ് ഹകരണ ബാങ്ക് സ്ഥാപിച്ച കൈകഴുകൽ കേന്ദ്രങ്ങൾ പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി കറുകുറ്റി സർവീസ് സഹകരണ ബാങ്ക് സ്ഥാപിച്ച കൈകഴുകൽ കേന്ദ്രങ്ങളുടെ ഉദ്ഘാടനം പാലിശേരിയിൽ ബാങ്ക് പ്രസിഡൻറ് സ്റ്റീഫൻ കോയിക്കര നിർവഹിച്ചു. ബോർഡ് മെമ്പർ കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പരിധിയിൽ വരുന്ന അഞ്ച് സ്ഥലങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ലഘുലേഖകളും വിതരണം ചെയ്തു. മുന്നൂർപ്പിള്ളിയിൽ ജോണി മൈപ്പാൻ എടക്കുന്നിൽ ഡേബി ജോയ് പന്തക്കൽ ഗ്രേസി സെബാസ്റ്റ്യൻ മൂന്നാംപറമ്പിൽ, പ്രകാശ് പാലാട്ടി എന്നിവർ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ധന്യ ദിനേശ്, കെ.പി. അനീഷ് , മേരി ആന്റണി, പ്രകാശ് പാലാട്ടി , സാജു എടശേരി, രാജൻ പേരാട്ട്, ടോണി പറപ്പിള്ളി എന്നിവർ സന്നിഹിതരായിരുന്നു.