അങ്കമാലി: എൻ.എച്ച്.എം ആയുർവേദ ഡിസ്‌പെൻസറിയിൽ നിലവിലുള്ള ഫാർമസിസ്റ്റ് ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : സർക്കാർ അംഗീകൃത ആയുർവേദ ഫാർമസികോഴ്‌സ്. മുൻ പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ 27ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റ് സഹിതം അങ്കമാലി നഗരസഭ ഓഫീസിൽ ഹാജരാകണം.