ksbc
ഒരു മീറ്റർ അകലത്തിലെ ക്യൂവിൽ നിന്ന് മദ്യം വാങ്ങാനെത്തിയവർ

കോലഞ്ചേരി: മദ്യപന്മാരോടാണോ കളി. കൊറോണ മുട്ടയിടും. വൈറസ് പ്രതിരോധവുമായി സർക്കാർ യുദ്ധ സന്നാഹ സജ്ജരായിരിക്കെ ബീവറേജുകൾ വഴി കൊറോണ വ്യാപനമുണ്ടാകുമെന്ന ആശങ്കയിലായിരുന്നു നാട്. പക്ഷേ, ക്യൂവിൽ ഒരു മീറ്റർ അകലത്തിൽ നിന്ന് മദ്യപന്മാർ വീണ്ടും 'മാതൃകയായി'. കെ.എസ്.ബി.സി മാനേജിംഗ് ഡയറക്ടറുടെ നിർദ്ദേശം എല്ലാ റീട്ടെയിൽ ഷോപ്പിലും നടപ്പാക്കി. ഓരോ മീറ്റർ അകലത്തിൽ 30 കോളം അടയാളപ്പെടുത്തി മദ്യം വാങ്ങാനെത്തുന്നവർ ഓരോ കോളത്തിനുള്ളിൽ ക്യൂ ആയി നിലക്ക്ണം മുപ്പതു പേരിൽ കൂടുതൽ ക്യൂ നില്ക്കാൻ അനുവദിക്കില്ല. ക്യൂ സെക്യൂരിറ്റി ഗാർഡുകളാണ് നിയന്ത്രിക്കുന്നത്. മദ്യശാലകൾ അടച്ചിടില്ലെന്ന നിലപാടിലാണ് സർക്കാർ.